Home > Malayalam News > കടല്‍ കടന്നു റൊണാള്‍ദിഞ്ഞോ എത്തി ; ഫുട്സാലിനു ഇനി ഇരട്ടി മധുരം

കടല്‍ കടന്നു റൊണാള്‍ദിഞ്ഞോ എത്തി ; ഫുട്സാലിനു ഇനി ഇരട്ടി മധുരം

ചെന്നൈ:ബ്രസിലിന്റെ സുവര്‍ണ്ണ തരാം റൊണാള്‍ദിഞ്ഞോ കുടിയെത്തിയതോടെ പ്രിമിയര്‍ ഫുട്സാല്‍ ടൂര്‍ണമെന്റിനു താരത്തിളക്കം ഏറി.ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം.ഗോവയുടെ മാര്‍ക്വി താരമാണ്  റൊണാള്‍ദിഞ്ഞോ.ഇന്ത്യന്‍ സൂപ്പര്‍ലീഗ് ക്ലബ്ബുകള്‍  കണിഞ്ഞു ശ്രമിച്ചിട്ടും കൊണ്ടുവരാന്‍ കഴിയാഞ്ഞ  റൊണാള്‍ദിഞ്ഞോയുടെ വരവ് ഫുട്സാലിന്റെ ആവേശം വര്‍ധിപ്പിക്കും.ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ  റൊണാള്‍ദിഞ്ഞോ പത്ര ഫോടോഗ്രഫര്‍ക്കായി പോസ് ചെയ്തു. ഫുട്സാല്‍ ലീഗിന്റെ സി ഇ ഒ  അഭിനന്ദന്‍ ബാലസുബ്രമണ്യവും താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

നേരത്തെ രാജ്യാന്തര താരങ്ങളായ പോള്‍ സ്കൊല്‍സ്,റയാന്‍ ഗിഗ്സ് ,ഹെര്‍നാന്‍ ക്രിസ്പോ എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. 5 കളിക്കാരാണ് ഓരോ ടീമിലും ഉള്ളത്. 40 min ഇന്ഡോരിലാണ് കളി.പോര്‍ച്ചുഗലിന്റെ രാജ്യാന്തര താരം ലുയി ഫിഗോയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ്  സംഘടിപ്പിച്ചിരിക്കുന്നത്.

Comments

comments

One thought on “കടല്‍ കടന്നു റൊണാള്‍ദിഞ്ഞോ എത്തി ; ഫുട്സാലിനു ഇനി ഇരട്ടി മധുരം

Leave a Reply

Your email address will not be published. Required fields are marked *

Skip to toolbar