Home > Malayalam News > ആശുപത്രിയിലേക്ക് പോയ ദമ്പതികളെ മർദിച്ച സീരിയൽ നടിമാർ അറസ്റ്റിലായി…

ആശുപത്രിയിലേക്ക് പോയ ദമ്പതികളെ മർദിച്ച സീരിയൽ നടിമാർ അറസ്റ്റിലായി…

മദ്യ ലഹരിയിൽ ആയിരുന്ന സിരിയൽ നടിമാർ കുഞ്ഞിനെയും കൊണ്ടു ആശുപത്രിയിലേക്ക് പോയ ദമ്പതികളെ കയ്യേറ്റം ചെയ്യാൻ ശ്രെമിച്ചു. ഇതു കണ്ട നാട്ടുകാർ നടിമാരെ പിടിച്ചു പോലീസിൽ ഏല്പിച്ചു.

മദ്യം വാങ്ങി ഒരു സ്‌കൂട്ടറില്‍ വരികയായിരുന്നു ഈ നടിമാര്‍. കാര്‍ പെട്ടെന്നു ബ്രേക്കിട്ടതു ചോദ്യംചെയ്താണ് കൈക്കുഞ്ഞുമായി മുന്‍ സീറ്റിലിരുന്ന സ്ത്രീയെ തല്ലിയത്. സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റിയന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം. അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ് ചെയ്യാൻ വന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു .. കടവന്ത്ര പോലീസ് ഇവർക്ക് നേരെ മർദ്ദനം , ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കു കേസെടുത്തതായി പറഞ്ഞു .

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

Skip to toolbar