Home > Malayalam News > ഐ എ എസ്സുകാര്‍ക്ക് കമ്മിഷണറുടെ റെഡ് കാര്‍ഡ്

ഐ എ എസ്സുകാര്‍ക്ക് കമ്മിഷണറുടെ റെഡ് കാര്‍ഡ്

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്ന് കോടി നീക്കണം എന്ന് ഗതാഗത കമ്മിഷണറുടെ നോട്ടീസ്.സെക്രട്ടറി മുതല്‍ ചീഫ് സെക്രട്ടറി വരെ ഉള്ള ഐ എ എസ് ഉദ്യോഗസ്ഥരുടെ കോടി കെട്ടിയ യാത്ര അവസാനിക്കുന്നു.ഇവരുടെ വാഹനങ്ങളിലെ അനധികൃത കോടി മാറ്റണമെന്ന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കേരി നിര്‍ദേശം നല്‍കി.

ഗവര്‍ണരറുടെതല്ലാതെ മറ്റൊരു വാഹനവും രാജ്ഭവന്‍ ബോര്‍ഡുമായി നിലതിറക്കെരുത് എന്ന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഈ നടപടി രാജ്ഭവനില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ “രാജ്ഭവന്‍” എന്ന് മാത്രം എഴുതിയിരിക്കുന്നത് നിയമവിരുദ്ധം ആണെന്നും ഇത് ഒഴിവാക്കണമെന്നും കമ്മിഷണര്‍ നോട്ടിസ് നല്‍കിയിരുന്നു.ഇത് അംഗീകരിച്ച ഗവര്‍ണര്‍ 5 വാഹനങ്ങളുടെയും “രാജ്ഭവന്‍” ബോര്‍ഡ് എടുത്ത് മാറ്റാന്‍ കല്പ്പിച്ചിട്ടുണ്ട്.ഗവര്‍ണറുടെ വാഹനം മാത്രം അശോകസ്തംഭം പതിക്കും.സെക്രട്ടറി മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരുടെയും കലക്ടര്‍മാരുടെയും കാറിലെ ബീക്കന്‍ ലൈറ്റ് നിയമപ്രകാരം ആണെങ്കിലും നീല കോടിയുടെ കാര്യം ഒരു നിയമത്തിലും പരയുനില്ല. ഐ എ എസ്സ് അസോസിയേഷന്‍ ചേര്‍ന്നാണ് കോടി വെക്കാന്‍ തീരുമാനം എടുത്തത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

Skip to toolbar